വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:11.
നീയും വിധവയോ നിലാവേ ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍ നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ (2) നീയും വിധവയോ നിലാവേ ആകാശ കുട കീഴെ നീ തപസിരിക്കുകയോ (2) ഏകാന്ത ശൂന്യതയില്‍ ഒരു മൂക വിഷാദം പോലെ ഭസ്മ കുറിയണിയും ദുഃഖ കതിര് പോലെ നീയും വിധവയോ നിലാവേ നീയും വിരഹിണിയൊ നിലാവേ പൊട്ടി കരയാന്‍ കൊതിയില്ലേ സ്വപ്നം കാണാന്‍ നിനക്കും വിധിയില്ലേ നീയും വിരഹിണിയൊ നിലാവേ (2) നീയും വിരഹിണിയൊ നിലാവേ ആത്മാവില്‍ ചിതയുമായി നീയെരിഞ്ഞിരിക്കുകയോ (2) വെള്ളോട്ടു വളകളൂരി ഒരു വെള്ള പുടവയും ചുറ്റി തൂമിഴിനീര്‍ ഒഴുകും തുളസി പൂ പോലെ നീയും വിധവയോ നിലാവേ ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍ നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ നീയും വിധവയോ നിലാവേ |