രാമൻ ശ്രീരാമൻ (അയോദ്ധ്യ )
This page was generated on April 28, 2024, 6:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍പ്രേം നസീര്‍ ,രാഘവന്‍ ,കെ ആർ വിജയ ,ടി ആർ ഓമന ,ശ്രീലത നമ്പൂതിരി ,ബഹദൂർ ,മാസ്റ്റർ രാജ്കൃഷ്ണ ,കരൺ (മാസ്റ്റർ രഘു) ,ബേബി ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:12.
ആരാണു ഞാനെന്നറിയാമോ ?
ഓ.. അറിയാം നല്ലോണമറിയാം
ഭ്രാന്തന്‍ -

അല്ലാ - രാമന്‍ - ശ്രീരാമന്‍

രാമന്‍ - ശ്രീരാമന്‍
ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ - ശ്രീരാമന്‍ (രാമന്‍)

മാനിനിയാം ജാനകിയെ
ഞാന്‍ വരിച്ച ഭാമിനിയെ
കാനനത്തില്‍ കൈവെടിഞ്ഞു
ദൂരെയെങ്ങോ ഞാനലഞ്ഞു (രാമന്‍)

കൈകേയിയാം വന്ദ്യജനനി
കാടുവാഴാന്‍ ശാപമേകി
മന്ധരയും കൂട്ടുനിന്നു - ഞാന്‍
സ്വന്തം വീടും വിട്ടുപോന്നു (രാമന്‍)

എന്‍ തണലാമെന്‍ അനുജന്‍
എന്‍ തുണയാമെന്‍ സഹജന്‍
സോദരലക്ഷ്മണനെ കണ്ടതുണ്ടോ എന്റെ
സീതാദേവിയെ കണ്ടതുണ്ടോ ?
സീതാദേവിയെ കണ്ടതുണ്ടോ ? (രാമന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts