നിശീഥിനി നിശീഥിനി (യക്ഷഗാനം )
This page was generated on April 25, 2024, 1:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ഷീല ,കെ പി ഉമ്മർ ,അടൂര്‍ ഭാസി ,സാധന ,വിജയകുമാരി ,ഉഷാനന്ദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:29.

ആ.....
നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ
പാടാം പാടാം എന്‍ വിരഹഗാനം
പ്രാണനിലുണരും യക്ഷഗാനം

സ്വപ്നംകരിഞ്ഞ ചിതാഭസ്മധൂളികള്‍
പുഷ്പങ്ങളാകുമീ രാവില്‍ സ്വര്‍ഗ്ഗ
പുഷ്പങ്ങളാകുമീ രാവില്‍
മേദിനീ മേദിനീ നിന്‍
മേഘത്തൂവല്‍ ചിറകുള്ള തേരില്‍ ഞാന്‍
പ്രേമപൂജയ്ക്കു വരുന്നു വീണ്ടുമെന്‍
പ്രേമപൂജയ്ക്കു വരുന്നു
തരുമോ മൃതസഞ്ജീവനീ
തരുമോ തരുമോ തരുമോ
നിശീഥിനീ......

ജീവന്‍ തകര്‍ന്ന സിരാപഞ്ജരങ്ങളില്‍
ജന്മങ്ങള്‍ പൂക്കുമീ രാവില്‍ പുനര്‍
ജന്മങ്ങള്‍ പൂക്കുമീ രാവില്‍
യാമിനി യാമിനീ നിന്‍
കാമകാവ്യ വിപഞ്ചിക മീട്ടിഞാന്‍
യാമപൂജയ്ക്കു വരുന്നു ഗന്ധര്‍വ്വ
യാമപൂജയ്ക്കു വരുന്നു
തരുമോ മൃതസഞ്ജീവനീ
തരുമോ തരുമോ തരുമോ
നിശീഥിനീ......




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts