വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | കെ പി ഉദയഭാനു |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി സുശീല |
രാഗം | ശഹാന |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 26 2024 14:58:19.
നിറപറചാര്‍ത്തിയ പൂക്കുലപോലെ നീ തിരുവാതിരമുറ്റത്തൊരുങ്ങിനിന്നൂ ഈ തിരുവാതിരക്കളിയരങ്ങിൽ നിന്നൂ തിരിമലര്നാളങ്ങൾ ഊതിക്കെടുത്തിയ നിലവിളക്കായ് നീ മാറിനിന്നൂ വീണ്ടും തപസ്സില്‍ നിന്നൂ (നിറപറചാർത്തിയ...) ഈണത്തിലായിരം ഈരടിപാടിയോ- രീറക്കുഴലെന്തേ മൂകമായി താളത്തിലും നല്ല മേളത്തിലും നിന്റെ ആളിമാരാടുന്നു കാണ്മതില്ലേ ഒന്നും കേള്‍പ്പതില്ലേ? (നിറപറചാർത്തിയ...) മംഗലയാം ദേവിയാതിര രാത്രിയില്‍ മംഗല്യസ്വപ്നം പൂവിട്ടുകണ്ടൂ ഇന്നുമിരുളിലലയും നിന് ദേവനെ പിന്തുടര്ന്നു നിന് നീള്‍മിഴികള്‍ നിന്റെ നിറമിഴികള്‍ (നിറപറചാർത്തിയ...) |