വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശ്യാം |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 09 2012 16:30:23.
രാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേ രാഗമുണര്‍ന്നു നീലവാനം നീര്മിഴികള് തുറന്നു പ്രാവുകള്‍ പറപറന്നു പ്രാതലിനു വഴിതെളിഞ്ഞൂ (രാവുറങ്ങി താഴെ..) ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലും തിരമാലകള്‍ കൈനീട്ടി സ്വീകരിക്കും (2) ഓളങ്ങള്‍ ഓമനകള്‍ ഓളങ്ങള്‍ ഓമനകള്‍ തീരത്തിന് കാമിനികള്‍ ഉരിയാട്ടമില്ലാതെ ഉമ്മ കൊടുക്കും (2) കാറ്റോ പ്രേമഗാനം കാറ്റോ പ്രേമഗാനം പാടി കൊടുക്കും മധുരം മദകരം സുഖദം സുഖകരം (രാവുറങ്ങി താഴെ..) |