വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശ്രീദേവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:12.
പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി ഒന്നു തൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി മനസ്സുകനിഞ്ഞൊന്നു വാങ്ങിക്കണേ ഇത് വയറിലെ വീണതന് വിളിയാണേ ഏഴുസ്വരങ്ങളും ഒരു തന്ത്രിയില്‍ എല്ലാ സ്വപ്നവും ഒരു രാഗത്തില്‍ ചിലമ്പില്ലാതാടുന്ന മോഹമാണേ ഇത് ചിരിക്കാന്‍ കൊതിക്കുന്ന കരച്ചിലാണേ കളിവീണ എന്റെ കളിവീണാ ഏതു വികാരവുമൊരു ശ്രുതിയില്‍ എല്ലാ ചിന്തയും ഒരു താളത്തില്‍ കളിപ്പാട്ടം മാത്രമായ് കാണരുതേ ഇത് തളിര്‍ക്കാന്‍ കൊതിയ്ക്കുന്ന ഹൃദയമാണേ കളിവീണ എന്റെ കളിവീണാ |