ആയിരവല്ലിതൻ (ആശീർവ്വാദം )
This page was generated on March 28, 2024, 5:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2022 01:11:46.

ആയിരവല്ലിതന്‍ തിരുനടയില്‍
ആയിരം ദീപങ്ങള്‍ മിഴിതുറന്നു
മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു
മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു
വിണ്ണില്‍ തൊഴുതുനിന്നു.....

ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ
ധവളമാം തൂവല്‍ കുടിലുകളില്‍
തളിരിലക്കാട്ടിലെ സരസീദളക്കിളികള്‍
തങ്ങളില്‍ പിണയുമീ രാത്രിയില്‍
മദം കൊണ്ടുനില്‍ക്കുന്ന നിന്റെ നാണത്തിലെന്‍
മദനശരനഖങ്ങള്‍ പൊതിയട്ടേ
ഞാന്‍ പൊതിയട്ടേ.......
ആയിരവല്ലിതന്‍ തിരുനടയില്‍ ......

പുളകമംഗലയാം അരുവിക്കുടുക്കുവാന്‍
പുടവയുമായെത്തും പൂനിലാവിന്‍
വൈഡൂര്യക്കൈകളീ പൊന്‍പാലരുവിയെ
വാരിപ്പുണര്‍ന്നുമ്മവയ്ക്കുമ്പോള്‍
വശംവദയായി നില്‍ക്കും നിന്റെ പൂമെയ്യിലെന്‍
അഭിനിവേശം ഞാന്‍ പകരട്ടേ
ഞാന്‍ പകരട്ടേ
ആയിരവല്ലിതന്‍ തിരുനടയില്‍ .....



O...O...O...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts