കണ്ണന്റെ കവിളില്‍ നിന്‍ സിന്ദൂര തിലകത്തിന്‍ (പൂജയ്ക്കെടുക്കാത്ത പൂക്കള്‍ )
This page was generated on April 28, 2024, 6:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:30.
ആ‍..ആ‍.. കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ
വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ.(കണ്ണന്റെ)
ഹരിയുടെ മാറിൽ നിൻ ചികുരഭാരത്തിലുള്ള (2)
ചുരുൾ മുടിയിഴ ഒന്നു കണ്ടല്ലോ
ചുരുൾ മുടിയിഴ ഞങ്ങൾ കണ്ടല്ലോ (കണ്ണന്റെ...)

കാളിന്ദി തീരത്തിൽ സാലവന വീഥിയിൽ
നീലക്കാർ വർണ്ണനെ കണ്ടല്ലോ അവൻ
നിന്നെ കാത്തേറെ നേരം നിന്നല്ലോ
കേളീ മുരളികയിൽ വിരഹതാപത്തിന്റെ
മായാ മധുര ഗീതം ഉയർന്നല്ലോ(കണ്ണന്റെ...)


ഇന്നലെ നീ ചൂടിയ മന്ദാര മലർക്കുടം
ഇന്നലെ ചൂടിയ മന്ദാര മലർക്കുടം
കണ്ണന്റെ കൈയിൽ ഞങ്ങൾ കണ്ടല്ലോ രാധേ
എന്തിനു സംഭ്രമം... എന്തിനു ലജ്ജാ ഭാരം (2)
എന്തായാലും നിന്റെ സഖികളല്ലേ
ഞങ്ങള്‍ സഖികളല്ലേ
(കണ്ണന്റെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts