ഭഗവാൻ അനുരാഗവസന്തം (മോഹവും മുക്തിയും )
This page was generated on April 27, 2024, 11:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വാണി ജയറാം ,ബി വസന്ത
രാഗംദേശ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:33.
കണ്ണാ... കണ്ണാ... കണ്ണാ...
ഭഗവാന്‍ അനുരാഗവസന്തം
രുക്‍മിണി ഞാനതിന്‍ സുഗന്ധം
പരമാത്മാവാം ജ്യോതിസ്സിലലിയും
ജീവാത്മാവേ ഞാന്‍ - 2

ഭാവമില്ലെങ്കില്‍ രൂപമുണ്ടോ
ഭാമയില്ലെങ്കില്‍ കണ്ണനുണ്ടോ
യാദവവംശം മൗലിയിലണിയും
മാദകമാണിക്യം ഞാന്‍ - 2
കൃഷ്ണഹരേ... കൃഷ്ണഹരേ...
ഭഗവാന്‍ അനുരാഗവസന്തം

ആ പാദപത്മദലങ്ങളിലുണരും
ആനന്ദഹിമബിന്ദു ഞാന്‍
ആ പുരുഷോത്തമ മാനസവീണയില്‍
ആടുന്ന സ്വരപുഷ്പം ഞാന്‍ - 2
കൃഷ്ണഹരേ ജയകൃഷ്ണഹരേ - 2
ഭഗവാന്‍ അനുരാഗവസന്തം

ആ സ്വര്‍ണ്ണവേണുവുണര്‍ന്നിടുമെന്നും
ഈ ഭാമ ചിരി തൂകുവാന്‍
ആ പീതാംബരധാരിതന്‍ ശയ്യയില്‍
ആലിംഗനാവേശം ഞാന്‍ - 2
കൃഷ്ണഹരേ ജയകൃഷ്ണഹരേ - 2
ഭഗവാന്‍ അനുരാഗവസന്തം






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts