ഓടിവള്ളം തുഴഞ്ഞു (ചൂണ്ടക്കാരി )
This page was generated on April 28, 2024, 3:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനമോനു
ഗായകര്‍പ്രൊഫ മധു ,ചന്ദ്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:35.
ഓടിവള്ളം തുഴഞ്ഞുപോകും ചൂണ്ടക്കാരീ നിന്റെ
കണ്ണിലെ കരിമീനിനെന്തു വില ? നിന്റെ
കണ്ണിലെ കരിമീനിനെന്തു വില ? (ഓടിവള്ളം)

അമരത്തിലിരിക്കണ തോണിക്കാരാ എന്റെ
കണ്ണിലെ കരിമീന്‍ വെറുതേ തരാം
അമരത്തിലിരിക്കണ തോണിക്കാരാ എന്റെ
കണ്ണിലെ കരിമീന്‍ വെറുതേ തരാം (ഓടിവള്ളം)

മൂളിപ്പാട്ടു പാടിവരും..
മൂളിപ്പാട്ടു പാടിവരും കുഞ്ഞിളം തെന്നല്‍
തഴുകിയുണര്‍ത്തിയതേരുനേരം
കെട്ടുവള്ളപ്പടികളില്‍ പുതച്ചുമൂടിക്കിടന്ന്
കളിത്തോഴിയെ ഞാ‍നോര്‍ക്കും നേരം
കെട്ടുവള്ളപ്പടികളില്‍ പുതച്ചുമൂടിക്കിടന്ന്
കളിത്തോഴിയെ ഞാ‍നോര്‍ക്കും നേരം (ഓടിവള്ളം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts