വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ ,വിധുബാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:46.
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ ചാരുരൂപമുഖീ അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള് അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള് അകലേ വിഷാദങ്ങളകലേ... ചന്ദ്രമദത്തിന്റെ..... ചാരുരൂപമുഖീ... എന്റെ ചാരുരൂപമുഖീ ആറുഋതുക്കളുമൊന്നിച്ചു വിടരും നിന് അധരപുടത്തിലെ മന്ദഹാസം ആത്മാവില്‍ ഞാനതു വാരിയണിയുമ്പോള് ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ് സരസ്സിലലിയുന്ന ഹിമകണമായ് മോദവും ദുഃഖവും പങ്കിടും നമ്മളുടെ ദാമ്പത്യമെത്രമേല് അഭികാമ്യം |