യാമശംഖൊലി (ഈ മനോഹരതീരം )
This page was generated on April 28, 2024, 4:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:14.
യാമ ശംഖൊലി വാനിലുയർന്നു...
സോമ ശേഖര ബിംബമുണർന്നു...
നെറുകയിൽ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു...
(യാമ ശംഖൊലി ..................... ധ്യാനിച്ചു നിന്നു)
യാമ ശംഖൊലി വാനിലുയർന്നു...

മഞ്ഞലയിൽ കൂളിരലയിൽ മനസ്സും ശരീരവും ശുദ്ധമാക്കി
മന്ദസമീരനിൽ മന്ത്രങ്ങളും ചൊല്ലി മല്ലിക പൂത്താലമേന്തി
ഒരുങ്ങി.. പൂജയ്ക്കൊരുങ്ങി
ഈ മനോഹര തീരം.... ഈ മനോഹര തീരം....

യാമ ശംഖൊലി വാനിലുയർന്നു...

പൊന്നിലയിൽ കുങ്കുമവും പൂവും പ്രസാദവും ചേർത്തൊരുക്കി..
അകിൽ പുക പൊങ്ങും മുകിൽ മുറ്റമെങ്ങും ആയിരം പൊങ്കാലയോടെ
വരുന്നു.. മെല്ലെ വരുന്നു...
ആ ദിവാകര ബിംബം... ആ ദിവാകര ബിംബം...

യാമ ശംഖൊലി വാനിലുയർന്നു...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts