ചിരി കൊണ്ടു (അനുമോദനം)
This page was generated on April 27, 2024, 11:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:19.
ചിരികൊണ്ടു ചിരിയെ പൊതിയുമ്പോൾ നിന്നിൽ
ചിറകുള്ള സ്വപ്നങ്ങൾ വിടരുന്നു....
മിഴികൊണ്ടു മിഴിയെ ക്ഷണിയ്ക്കുമ്പോൾ നിന്നിൽ
മദം കൊണ്ട മോഹങ്ങളണയുന്നു....
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു...

വയനാടൻ‌കാടിന്റെ കുളിരൂറും...ലാവണ്യം
മേനിയിൽ ചാർത്തിയ രാഗവതീ....നിന്റെ
ദാഹവസന്തത്തിൻ രാസഗൃഹത്തിലെ
മോഹമുന്തിരിനീരു തരൂ....
അതിന്റെ മധുരം നുകരട്ടെ...
ഞാനായിരം ലഹരിയിലലിയട്ടെ....

ചിരികൊണ്ടു ചിരിയെ പൊതിയുമ്പോൾ നിന്നിൽ
ചിറകുള്ള സ്വപ്നങ്ങൾ വിടരുന്നു....
മിഴികൊണ്ടു മിഴിയെ ക്ഷണിയ്ക്കുമ്പോൾ നിന്നിൽ
മദം കൊണ്ട മോഹങ്ങളണയുന്നു....
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു...

വയലേലപ്പാട്ടിന്റെ മിഴിവേറും...ലാളിത്യം
വാരിച്ചൂടിയ മോഹവതീ...നിന്റെ
കാമയൌവ്വനത്തിൻ ചാരുതലത്തിലെ
രാസപ്പൂവുകൾ ചൂടിവരൂ...
അതിന്റെ ഗന്ധം നുകരട്ടെ
എന്നിൽ ആയിരം ഭാവങ്ങൾ വിടരട്ടെ...

ചിരികൊണ്ടു ചിരിയെ പൊതിയുമ്പോൾ നിന്നിൽ
ചിറകുള്ള സ്വപ്നങ്ങൾ വിടരുന്നു....
മിഴികൊണ്ടു മിഴിയെ ക്ഷണിയ്ക്കുമ്പോൾ നിന്നിൽ
മദം കൊണ്ട മോഹങ്ങളണയുന്നു....
നിന്നിൽ മദം കൊണ്ട മോഹങ്ങളണയുന്നു... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts