വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദന് ,ബി വസന്ത ,അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:19.
ലലലാ.....ലലല..ലലല...ലലല.... കാപ്പികൾ പൂക്കുന്ന താഴ്വരയിൽ.... ഈ കർപ്പൂരമലയിലെ പുൽപരപ്പിൽ പുഴ നീന്തിക്കേറിവരും കാറ്റേറ്റിരുന്നാൽ പുലരിയും സന്ധ്യയും മറന്നു പോകും നമ്മൾ മറന്നു പോകും....നമ്മൾ മറന്നു പോകും.... കാപ്പികൾ പൂക്കുന്ന താഴ്വരയിൽ.... ഈ കർപ്പൂരമലയിലെ പുൽപരപ്പിൽ... ലലലാ.....ലല..ലല... തൊട്ടാൽ പൊട്ടുന്ന പ്രായമുള്ള യുവതികൾ തളിർനുള്ളി നടക്കുന്ന തോട്ടങ്ങളിൽ തക്കയിട്ടു തോടയിട്ടു താമരച്ചിലങ്കയിട്ടു താഴോട്ടു പോകുന്ന പുഴക്കരയിൽ... എല്ലാം മറന്നു നമ്മളിരിക്കുമ്പോൽ ഭൂമി സ്വർല്ലോകമാണെന്നു തോന്നും.... ഭൂമി സ്വർല്ലോകമാണെന്നു തോന്നും.... ലലലാ.....ലലല..ലലല...ലലല.... ലലലാ.....ലലല..ലലല...ലലല.... കാപ്പികൾ പൂക്കുന്ന താഴ്വരയിൽ.... ഈ കർപ്പൂരമലയിലെ പുൽപരപ്പിൽ... ലലലാ.....ലല..ലല...ലല.... കാലിൽ പാടുന്ന ചിലമ്പിട്ട തരുണികൾ കാലിമേയ്ച്ചു നടക്കുന്ന കാടുകളിൽ കനവു നെയ്തു കുളിരു പെയ്തു കുറുമൊഴിപ്പൂമുല്ലകൾ സൌരഭ്യം പൊഴിക്കുന്ന മേടുകളിൽ എല്ലാം മറന്നു നമ്മളിരിക്കുമ്പോൾ ഭൂമി സ്വർല്ലോകമാണെന്നു തോന്നും.... ഭൂമി സ്വർല്ലോകമാണെന്നു തോന്നും.... |