കൊച്ചീലഴിമുഖം (കല്‍പ്പവൃക്ഷം )
This page was generated on March 29, 2024, 6:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍അമ്പിളി രാജശേഖരൻ ,ആലപ്പി ജയശ്രീ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,എം ജി സോമന്‍ ,ഭവാനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:21.
കൊച്ചീലഴിമുഖം തീപിടിച്ചു
കൊല്ലത്തൊരുകൊച്ചുണ്ണി മൊട്ടയിട്ടു
ഗോപുരം തിങ്ങിരണ്ടീച്ച ചത്തൂ
നോക്കുകുത്തിയാശാനു കോപം വന്നു


തടിമിടുക്കും കൊണ്ടു നടന്നവര്‍ക്കിപ്പോള്‍
തെരഞ്ഞെടുപ്പെന്നാല്‍ കരപ്പനും പനിയും
ചുങ്കക്കാരേ പാപികളേ ഇനി
അങ്കപ്പയറ്റിനു പോരല്ലേ ഈ
ചുവരെഴുത്തുകള്‍ നോക്കല്ലേ
കൊച്ചീലഴിമുഖം.....

തറപറ്റിവീണൊരുപയ്യനെച്ചുമക്കാന്‍
തറവാട്ടുകാര്‍ന്നോന്മാരുണ്ടോ
മഞ്ചലുണ്ടോ അയ്യോ പല്ലക്കുണ്ടോ ഈ
കൊഞ്ചലും കളിയും കഴിഞ്ഞല്ലോ മീശ
ക്കൊമ്പന്മാരൊന്നാകെ വളിച്ചല്ലോ
കൊച്ചീലഴിമുഖം.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts