പൂക്കാലം ഇതു പൂക്കാലം (സ്നേഹത്തിന്റെ മുഖങ്ങള്‍ )
This page was generated on May 5, 2024, 2:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2013 13:41:28.
പൂക്കാലം ഇതു പൂക്കാലം....
പൂക്കാലം ഇതു പൂക്കാലം..
ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും പൂക്കാലം ഇതു പൂക്കാലം....
ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും പൂക്കാലം ഇതു പൂക്കാലം....
മയിൽ‌പ്പീലി വിരിയ്ക്കുന്ന മനസ്സിലെ മോഹങ്ങൾ മണിച്ചിലമ്പണിയുന്ന പൂക്കാലം ഇതു പൂക്കാലം...
മയിൽ‌പ്പീലി വിരിയ്ക്കുന്ന മനസ്സിലെ മോഹങ്ങൾ മണിച്ചിലമ്പണിയുന്ന പൂക്കാലം ഇതു പൂക്കാലം...
പൂക്കാലം ഇതു പൂക്കാലം....

തേജോമയീ നിൻ തളിരിളം യൌവ്വനത്തെ ചേതോഹാരിയാക്കി ഹേമന്തം...
തേജോമയീ നിൻ തളിരിളം യൌവ്വനത്തെ ചേതോഹാരിയാക്കി ഹേമന്തം
സംക്രമകിരണങ്ങൾ അണിയുന്ന കനവുകളെ സംഗീതസാന്ദ്രമാക്കി ശരത്ക്കാലം
സംഗീതസാന്ദ്രമാക്കി ശരത്ക്കാലം...
പൂക്കാലം ഇതു പൂക്കാലം
ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും
പൂക്കാലം ഇതു പൂക്കാലം

കാമുകമിഥുനങ്ങൾക്കാവേശം പകരുവാൻ നഗ്നേന്ദുമദം പെയ്തു വർഷകാലം...
നഗ്നേന്ദുമദം പെയ്തു വർഷകാലം...
കുളിരിന്റെ സ്വർഗ്ഗീയസരസ്സിൽ മദഭര സ്വർണ്ണമരാളമായ് നീ ഒഴുകി....
സ്വർണ്ണമരാളമായ് നീ ഒഴുകി....
പുളകങ്ങൾ കതിരിടും പൂവലങ്കങ്ങളൊരു പുതിയ വികാരത്തിലുണർന്നു...
ഒരു പുരുഷാനുഭൂതിയ്ക്കായ് തുടിയ്ച്ചു......

പൂക്കാലം ഇതു പൂക്കാലം
ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും പൂക്കാലം ഇതു പൂക്കാലം....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts