അനുപമ സൗന്ദര്യമേ (അടവുകള്‍ പതിനെട്ടു് )
This page was generated on April 27, 2024, 10:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:33.


അനുപമ സൗന്ദര്യമേ
അനിതര സൗഭാഗ്യമേ
അലൗകികാനന്ദമേ
എന്റെ അരികിലുരുകി ഒഴുകി വാ
നീ വാ

ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖം
ഇന്നെന്നിൽ ഉന്മാദമേകുമ്പോൾ
സിരകളുരുകുമൊരു മധുരമധുരതര
മദന ലഹരി വന്നു നിറയുമ്പോൾ
ആപാദചൂടം ആലിംഗനങ്ങളാൽ
ആവേശഭരിതനാക്കൂ
എന്നെ ആവേശഭരിതനാക്കൂ

ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾ
ഇന്നെന്നിലാനന്ദമേകുമ്പോൾ
ഉടലുമുടലും തമ്മിലിഴുകിയിഴുകി
രതി മദന നടന രസമുതിരുമ്പോൾ
കേശാദിപാദം ചുടുചുംബനങ്ങളാൽ
ശൃംഗാര ലഹരിയേകൂ
എന്നിൽ ശൃംഗാര ലഹരിയേകൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts