പട്ടാണിക്കുന്നിറങ്ങി (ഹേമന്തരാത്രി )
This page was generated on April 23, 2024, 7:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:55.

പട്ടാണിക്കുന്നിറങ്ങി പറങ്കിമലത്തൊടിയിറങ്ങി
പാടിപ്പാടിയാടിവരും മലങ്കുറവനും കുറത്തിയും ഞങ്ങള്‍
മലങ്കുറവനും കുറത്തിയും
തവിടുതായോ തലയിലെണ്ണതായോ
തമ്പുരാട്ടീ പൊന്നു തമ്പുരാട്ടീ
പകരം കാട്ടിലെ കഥപറയാം
പച്ചയും കുത്താം ഭാഗ്യവും ചൊല്ലാം
തവിടുതായോ തമ്പുരാട്ടി

മഞ്ചാടിക്കുരുപെറുക്കാന്‍ മലഞ്ചരുവില്‍ പോയപ്പോള്‍
മാനോടും മേടുകളില്‍ മനമലിയും മയിലാട്ടം
മയിലാട്ടം വര്‍ണ്ണമയിലാട്ടം
ആടിമാസം കാറണിഞ്ഞു ആടുമയിലേ ചാഞ്ചാട്
തകധിമി താളമോടെ നാലുപാടും പീലിനീര്‍ത്തി കുഴഞ്ഞാട്- മലകളില്‍
ആടിമാസം കാറണിഞ്ഞു.....

മരുന്നൊടിക്കാന്‍ പോയനേരം പടകാളിത്തിരുനടയില്‍
മലയരയച്ചെറുമികളുടെ അഴകൊഴുകും മുടിയാട്ടം
മുടിയാട്ടം തിരുമുടിയാട്ടം
കാളി മലയേഴും വാഴും കാളി പടകാളിഭയങ്കരി
ദേവി ചുടലക്കളനര്‍ത്തകി ദേവി മഹിഷാസുരമര്‍ദ്ദിനി

പാല്‍ക്കുറുവത്തേനെടുക്കാന്‍ വടമലയില്‍ പോയപ്പോള്‍
പാമ്പുമ്മേക്കാടുകളില്‍ ഫണമെടുക്കും പാമ്പാട്ടം
പാമ്പാട്ടം നാഗപ്പാമ്പാട്ടം
നാഗപ്പാലത്തണലിലൊരുക്കാം നൂറും പാലും പൂവും നീരും
ചോലപ്പത്തിപ്പടവുമെടുത്തൊരു ഹൂംകാരത്തൊടു ചീറ്റിയുഴിഞ്ഞിനി
ആടുപാമ്പേ വിളയാടുപാമ്പേ

തേനെടുക്കാന്‍ പോയനേരം മുളമൂളും മലയിടുക്കില്‍
തിറയുറയും പൂതങ്ങടെ കലിയിളകും തീയാട്ടം
തീയാട്ടം ചെന്തീയാട്ടം

വിറയ്ക്കും ജ്വലിക്കും ചിരിക്കും നടുങ്ങും
വിറയ്ക്കും കത്തിജ്വലിക്കും പൊട്ടിച്ചിരിക്കും എല്ലാം നടുങ്ങും
വിറയ്ക്കും കൈകളില്‍ക്കത്തിജ്വലിക്കും പന്തവും
പൊട്ടിച്ചിരിക്കും കാല്‍ച്ചിലമ്പിട്ടതില്‍
ഇടതുവലതിടമിടറിയിടറിയും ഉടലിലടിമുടി
പിടയുമടിതട ചുവടുവെച്ചും
മലകളെല്ലാം നടുങ്ങും വേതാളനടനം തുടങ്ങി
താ തകിടതകധിമി തകിടതകധിമി തകിടതത്തോം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts