കാറ്റില്‍ തെക്കന്നം കാറ്റില്‍ (ആരവം )
This page was generated on April 20, 2024, 12:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എസ് ജാനകി
രാഗംവലചി
അഭിനേതാക്കള്‍നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:03.

കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ‍....
കാറ്റില്‍ ‍...... തെക്കന്നം കാറ്റില്‍ ..... തൊങ്ങലിളക്കും കാറ്റില്‍ .....
രാവിനുറങ്ങാന്‍ ‍.. ഓളം വിരിയ്ക്കും..
കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ....
കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ‍..... തൊങ്ങലിളക്കും കാറ്റില്‍ .....
രാവിനുറങ്ങാന്‍ .. ഓളം വിരിയ്ക്കും..
കാറ്റില്‍ ‍..

നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍
നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍
കാടിറങ്ങി നീരാടും വേഴാങ്കോല്‍കടവില്‍ .....
കാടിറങ്ങി.... നീരാടും.... വേഴാങ്കോല്‍ ‍.....കടവില്‍ .....
കാടിറങ്ങി നീരാടും വേഴാങ്കോല്‍ കടവില്‍
ചാമരമാടി... മാമലമേലേ... നിറനിറമായലിഞ്ഞുയരാന്‍
കനവുണ്ടോ.....

കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ‍..... തൊങ്ങലിളക്കും കാറ്റില്‍ ‍.....
രാവിനുറങ്ങാന്‍ .. ഓളം വിരിക്കും..
കാറ്റില്‍ ......

പറന്നലയാം ...വെള്ളിമുകിലുമായ്.... ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ ....
പറന്നലയാം ...വെള്ളിമുകിലുമായ്.... ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ ‍...
താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം....
താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം....
ചേര്‍ന്നു ചിലക്കാം... ചേക്കയൊരുക്കാം...
കൊക്കുരുമ്മി കൊഞ്ചിയിരിക്കാന്‍ ...
ചിറകുണ്ടോ...

കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ‍..... തൊങ്ങലിളക്കും കാറ്റില്‍ .....
രാവിനുറങ്ങാന്‍ ‍.. ഓളം വിരിക്കും....
കാറ്റില്‍ ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts