വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 04 2018 18:25:55.
വെളിച്ചം വിളക്കണച്ചു - രാത്രിയെ വെണ്ണിലാവും കൈവെടിഞ്ഞു (വെളിച്ചം) പ്രകൃതിതന്‍ അമ്പലമുറ്റത്ത് കാലം പ്രഭാതവും കാത്തു തപസ്സിരിപ്പൂ പ്രകൃതിതന്‍ അമ്പലമുറ്റത്ത് കാലം പ്രഭാതവും കാത്തു തപസ്സിരിപ്പൂ ഈ രാത്രി എപ്പോള്‍ പുലരും പറയൂ പ്രപഞ്ചമേ പറയൂ (വെളിച്ചം) വൃക്ഷത്തലപ്പുകളില്‍ - ഇരുളിന്റെ യക്ഷിപ്പനമുകളില് (വൃക്ഷ) രക്തദാഹാര്ത്തരാം കഴുകന്മാര് വന്നിരുന്നു ചുറ്റും ചിറകടിച്ചാര്‍ത്തു ഈ ദാഹം എപ്പോള്‍ തീരും പറയൂ യാമിനീ പറയൂ (വെളിച്ചം) ഈ ഭീകരാരണ്യ നടുവില്‍ - എന്നിലെ ഞാന്‍ തീര്‍ത്ത വാത്മീക തടവറയില്‍ പുതിയൊരു രാമനാമ ശക്തിമന്ത്രവുമായി പുനര്‍ജ്ജനിക്കാന്‍ ഞാന്‍ കാത്തിരിപ്പൂ ആ മുഹൂര്‍ത്തമെപ്പോള്‍ അണയും പറയൂ മനസ്സേ പറയൂ (വെളിച്ചം) |