തെക്കുതെക്കു തെക്കുനിന്നൊരു (എന്റെ നീലാകാശം )
This page was generated on March 29, 2024, 1:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭ (ബേബി ശോഭ) ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:14.
ഹോഹോഹോഹോഹോ...ഹോ ഹോ ഹോ ഹോ...
തെക്ക് തെക്ക്.....ഹോയ്...
തെക്കുനിന്നൊരു തേക്കുപാട്ട്.....ഹോയ്...
തെക്ക് തെക്ക് തെക്കുനിന്നൊരു തേക്കുപാട്ട്...
അതിൽ തേനുണ്ട് തിനയുണ്ട് തേനടയുണ്ട്...
വയൽക്കിളി ചുണ്ടിൽ നിന്നൊരു വടക്കൻപാട്ട്...
അതിൽ വാളിളകണ് വളകിലുങ്ങണ് പൊന്നാങ്ങളേ...
തെക്ക് തെക്ക് തെക്കുനിന്നൊരു തേക്കുപാട്ട്....

കൊയ്തു കൊയ്തു കൊയ്തുകേറണ നാത്തൂന്മാരേ...
കൊയ്ത്തരിവാൾ തത്തമ്മച്ചുണ്ടുപോലെ...
ഒരു വെറ്റില പൊന്നടയ്ക്ക എടുത്തുതായോ...
തന്നാൽ ഇളനീ‍രിന്നിനിമയുള്ളൊരു പാട്ടുപാടാം...

തെക്ക് തെക്ക് തെക്കുനിന്നൊരു തേക്കുപാട്ട്....

പുത്തൂരംവീട്ടിലെ പൂമുറ്റത്തെ....മുത്തശ്ശിമുല്ലയ്ക്കു പല്ലുവന്നേ...
തച്ചോളിമുറ്റത്തെ കാഞ്ഞിരത്തിൻ....പച്ചിലതിന്നിട്ടു മധുരിച്ചെന്നേ...

നീലക്കാർക്കൂന്തലഴിച്ചതാരോ....
നീലക്കാർക്കൂന്തലഴിച്ചതാരോ....അതിൽ
പാലാട്ടു കോമനൊളിച്ചുനിന്നേ...
അയലത്തെ പെണ്ണിന്റെ അഴക് കണ്ടാൽ...
വയനാടൻ‌മഞ്ഞൾ മുറിച്ചപോലെ....

ഓണപ്പൂവില്ലുകെട്ടി മാണിക്യമണികെട്ടി താളത്തിൽ വില്ലുകൊട്ടി തൈയ് തൈയ് തൈയ്...
ഓണപ്പൂവില്ലുകെട്ടി തൈയ് തൈയ് തൈയ്....
താളത്തിൽ വില്ലുകൊട്ടി തൈയ് തൈയ് തൈയ്...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts