വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 06 2020 10:42:34.
തുമ്പപ്പൂങ്കുന്നുമ്മേലെ തുമ്പിതുള്ളുംകുന്നുമ്മേലെ തുമ്പപ്പൂങ്കുന്നുമ്മേലെ തുമ്പിതുള്ളുംകുന്നുമ്മേലെ മുത്തമിടും തെന്നൽകുഞ്ഞേ മുന്നാഴിപ്പൂ കടംതരുമോ - 2 ശ്ശോ.... ഇന്നാണേ ഇന്നാണേ ഇല്ലംകാവിൽ പെരുംകുരുതി - 2 തുമ്പപ്പൂങ്കുന്നുമ്മേലെ തുമ്പിതുള്ളും കുന്നുമ്മേലെ താലപ്പൊലിത്താലമുണ്ട് താളമുണ്ട് മേളമുണ്ട് തഞ്ചത്തിൽ കാവടിയാട്ടം (താലപ്പൊലിത്താലമുണ്ട്...) തിറതെയ്യംതുള്ളൽ തീവെട്ടി കതിനകൾ വേറെ പിന്നെ തേരോട്ടം തീയാട്ടം മുത്താരമ്മൻ കൊടയാട്ടം - 2 ശ്ശോ.... (തുമ്പപ്പൂങ്കുന്നുമ്മേലെ....) ഓ... ഓ... കാളി പെരുംകാളിയാണേ കാളപ്പോര് നേർച്ചയാണേ കാണുവാനാളുകൾ കൂടും അതിലെങ്ങോ നിന്നോ കണ്ണിലവൻ കതിർമഴപെയ്യും പിന്നെ നിന്നാണേ എന്നാണേ ഉള്ളിൽ പൂരം കൊടിയേറ്റം - 2 ശ്ശോ.... (തുമ്പപ്പൂങ്കുന്നുമ്മേലെ....) |