യാമിനീ (അഗ്നിവ്യൂഹം )
This page was generated on June 1, 2023, 4:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശുഭ
ഗാനത്തിന്റെ വരികള്‍
Last Modified: August 13 2018 05:13:47.


യാമിനീ...
എന്റെ സ്വപ്‌നങ്ങള്‍ വാരിപ്പുണര്‍ന്നു
മൂകമാം കാലത്തിന്നഗ്നിവ്യൂഹം
യാമിനീ നീയുണരൂ
യാമിനീ...

നെഞ്ചില്‍ വിതുമ്പുന്ന മോഹവുമായ്‌
ഞാനലയുന്നോരീ വീഥികളില്‍
എന്റെ ചിലമ്പൊലി കേള്‍ക്കാന്‍ വരാറുണ്ടോ
ഇന്നും മനസ്സിന്റെ കൂട്ടുകാരന്‍ ?
യാമിനീ...

ഏതോകിനാവിന്റെ തീരവും തേടി
ഞാനോഴുകുന്നോരീ യാമങ്ങളില്‍
എന്‍ ജീവനാഥനെ ഒരുനോക്കുകാണാന്‍
എന്നെന്നും തീരാത്തോരാത്മദാഹം
യാമിനീ....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts