വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എം ജി സോമന് ,ജയഭാരതി ,ജയന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:39.
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍ വിളക്കായ് തെളിയും നീ മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണര്‍ന്നൂ സായൂജ്യം ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ കണ്മണി നിനക്കായ് ജീവിതവനിയില്‍ കരളിന് തന്ത്രികള്‍ മീട്ടും ഞാന്‍ മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ കദനമകന്നൂ കവിതനുകര്ന്നൂ |