വിശ്വമഹാക്ഷേത്രസന്നിധി (ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച )
This page was generated on April 26, 2024, 9:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എസ് ജാനകി
രാഗംകാപ്പി ,തോഡി ,ശുഭ പന്തുവരാളി
അഭിനേതാക്കള്‍ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:41.

�വിശ്വമഹാക്ഷേത്രസന്നിധിയില്‍
വിഭാതചന്ദന തളികയുമായ്
എഴുന്നെള്ളിനില്‍ക്കും വസുന്ധരേ വസുന്ധരേ
എന്നന്തരംഗമുണര്‍ത്തി...
എന്നന്തരംഗമുണര്‍ത്തി...

പ്രകാശലാളിത തുഷാരബിന്ദുവില്‍
പ്രപഞ്ചം പ്രതിഫലിച്ചൂ
കവിതകള്‍ പിറക്കുന്ന സര്‍ഗവേദനയാല്‍
ഹൃദയം പരിതപിപ്പൂ എന്റെ
ഹൃദയം പരിതപിപ്പൂ

എന്നിലുറങ്ങുന്ന ഞാനെന്ന പൊരുളിനെ
പുറമേ തേടുന്നു ഞാന്‍
മറയെല്ലാം നീങ്ങി നിന്‍ മുഖമൊരുനേരം
കാ‍ണാന്‍ കൊതിക്കുന്നു ഞാന്‍
വീണ്ടും കാണാന്‍ കൊതിക്കുന്നു ഞാന്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts