ജീവിതമെന്നൊരു (ഡ്രൈവർ മദ്യപിച്ചിരുന്നു )
This page was generated on April 28, 2024, 11:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനകല്ലട ശശി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:51.
ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര
(ജീവിതമെന്നൊരു....)
തുടക്കവും ഒടുക്കവും ആരറിവൂ
നിമിഷത്തിൻ സുഖദുഃഖം നാമറിവൂ
ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര

വെളിച്ചം വീഴുന്ന വിളക്കിൻ ചുവട്ടിലെ
കറുത്ത നിഴലുകൾ നമ്മൾ
കണ്ണാടിമാളികക്കുള്ളിലും തുടിയ്ക്കും
കണ്ണീരിൻ നനവാർന്ന ദുഃഖങ്ങൾ
ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര

ചിരകാല മോഹങ്ങൾ മദമാർന്ന ഭാവങ്ങൾ
ചിറകറ്റു വീഴും വഴിത്താരയിൽ
ഒരു തുള്ളി വെളിച്ചം തേടുന്നു നമ്മൾ
ഒടുവിൽ ചിതയിൽ വീണടിയുന്നു
ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര
തുടക്കവും ഒടുക്കവും ആരറിവൂ
നിമിഷത്തിൻ സുഖദുഃഖം നാമറിവൂ
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts