വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ശുഭ പന്തുവരാളി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:49.
മൗനമേ നിറയും മൗനമേ ഇതിലേ പോകും കാറ്റിൽ ഇവിടെ വിരിയും മലരിൽ കുളിരായ് നിറമായ് ഒഴുകും ദുഃഖം എന്നും നിന്നെ തേടി വരും മൗനമേ നിറയും മൗനമേ കല്ലിനു പോലും ചിറകുകൾ നൽകി കന്നി വസന്തം പോയി (2) ഉരുകും വേനലിൽ മോഹദലങ്ങൾ എരിഞ്ഞടങ്ങുകയായി മൗനമേ നിറയും മൗനമേ ആയിരം നാവാൽ പുഴയിലെ ഓളം പാടും കഥയിലലിഞ്ഞു(2) തളരും നേരിയൊരോർമ്മയുമായി ഇന്നും തീരം ഉറങ്ങും മൗനമേ നിറയും മൗനമേ |