വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:55.
സത്യനായകാ മുക്തി ദായകാ പുല്ത്തൊഴുത്തിന് പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ (സത്യ നായകാ ..) കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ (കാല്‍വരിയില്‍..) നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ? നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..) അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ സാഗരത്തിന് തിരയെ വെന്ന കര്‍മ്മകാണ്ഡമേ.. നിന് കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ? നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ? (സത്യ നായകാ ...) |