ഓര്‍മ്മകളേ (പ്രതീക്ഷ )
This page was generated on April 27, 2024, 6:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംപട്ദീപ്
അഭിനേതാക്കള്‍മോഹന്‍ ശര്‍മ്മ ,എസ് അംബിക ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:56.


ഓര്‍മ്മകളേ.. ഓര്‍മ്മകളേ കൈവള ചാര്‍ത്തി
വരൂ വിമൂകമീ വേദിയിൽ
ഏതോ... ശോകാന്തരാഗം
ഏതോ... ഗന്ധര്‍വന്‍ പാടുന്നുവോ...
(ഓര്‍മ്മകളേ)

ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചികൾ പാടുന്നു അകലെയാണോ
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരാ...
(ഓര്‍മ്മകളേ)

മധുപാത്രമെങ്ങോ ഞാന്‍ മറന്നു പോയി
മനസ്സിലെ ശാരിക പറന്നു പോയി
വിദൂരതീരങ്ങളേ‍ അവളെ കണ്ടോ...
(ഓര്‍മ്മകളേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts