ഏദന്‍ താഴ്‌വരയില്‍ (കുറുപ്പിന്റെ കണക്കു പുസ്തകം )
This page was generated on April 27, 2024, 3:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബാലചന്ദ്ര മേനോന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,പാർവ്വതി ,ബാലചന്ദ്ര മേനോന്‍ ,ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:10.

ഏദന്‍‌താഴ്‌വരയില്‍
ചിരിതൂകും ലില്ലിപ്പൂവേ
അകലെനിന്നെങ്കിലും എന്റെ
കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ
(ഏദന്‍)

ഈറന്‍മേഘങ്ങള്‍ തമ്മില്‍ പുല്‍കും
ഈ നീലമുന്തിരിത്തോപ്പില്‍
ഒരുമതന്‍ കൂടൊരുക്കാം
ഓര്‍മ്മതന്‍ കുടിലു കെട്ടാം
അതില്‍ നാം ഒന്നുമല്ലാതായ്ത്തീരാം
(ഏദന്‍)

ആഴിത്തിരകളായ് നമ്മള്‍
അന്നാദ്യം പുല്‍കിയ രാവില്‍
ചൊടികള്‍ തേന്‍‌ചുരന്നു
സിരകളില്‍ സ്വരമുണര്‍ന്നു
ഇനിയും എന്നെന്നുമൊന്നായിത്തീരാം
(ഏദന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts