ഒരു തീയലയില്‍ (പാവക്കൂത്ത് )
This page was generated on May 4, 2024, 4:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,പാർവ്വതി ,രഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:13.



ഒരു തീയലയിൽ പൂക്കാലം കരിയും പോലെ
ഒരു കാറ്റലയിൽ കരിമേഘം പടരും പോലെ
കളിമാറി കഥ മാറി കണ്ണീർ ചിരി മായും കാലം
പാവക്കൂത്താടുന്നു പാഴ് മോഹങ്ങൾ
(ഒരു ...)

കാണാത്ത നൂലിൽ കെട്ടി കൈകാലും കണ്ണും കെട്ടി
കോലങ്ങളാടുന്ന കൂടാരങ്ങൾ (2)
വേഷങ്ങൾ മാറും ശ്രുതി താളങ്ങൾ തെറ്റും
ഭാവങ്ങൾ മാറും വരിയൊന്നൊന്നായ് തെറ്റും
ചരടെല്ലാം പിണയുമ്പോൾ വിരലെല്ലാം കുഴയുമ്പോൾ
രംഗങ്ങൾ മാറുമ്പോൾ ഇനിയും കഥ തുടരും
(ഒരു...)

ഇല്ലാത്ത സ്വർഗ്ഗം കാട്ടി കാണാത്ത ലോകം കാട്ടി
കൈമാടി വിളിക്കുന്ന ജാലക്കാരൻ (2)
വഴികട്ടാൽ പോരും തിരി നീളും ഇരുൾ മായും
മാരീചൻ പോരും അതിമോഹം ചിരി തൂകും
കളിയെല്ലാം കഴിയുമ്പോൾ വഴിയേറെ കഴിയുമ്പോൾ
മഴ ചാറും നേരത്തും തണലിൽ തീ പടരും
(ഒരു...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts