വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | കല്യാണ വസന്തം |
അഭിനേതാക്കള്‍ | രേണുക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:16.
കറുകയും തുമ്പയും നെറുകയില്‍ ചാര്‍ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു കളമൊഴിപ്പെണ്‍കിളിയായിരുന്നു അവള് കാകളി പാടുവോളായിരുന്നു! --- അവളെ നിങ്ങള്‍ക്കറിയില്ല! കരിവളക്കൈകളാല്‍ താളമിട്ടും കൈകൊട്ടിക്കളിയുടെ ചുവടുവച്ചും ഓണനിലാവുവന്നംഗംതലോടുമ്പോള് എന്തൊരു നിര്‍വൃതിയായിരുന്നു! (കറുകയും) --- ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല അനഘമാം മോഹത്തിന് വീഥികളില്‍ അരുമയാം ചിറകുമായ് പറന്നുപോകെ എന്തിനു പാവമാ തൂമണിപ്രാവിനെ നിങ്ങളന്നമ്പുകളെയ്തുവീഴ്ത്തി |