വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ജോണ്സണ് |
ഗാനരചന | പി കെ ഗോപി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാലചന്ദ്ര മേനോന് ,ശോഭന ,ശാന്താദേവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:20.
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍ മുത്തോലത്തോരണമിട്ടു മുറ്റം നീളേ മുറ്റം നീളേ... (മാംഗല്യ) തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത് താളത്തില്‍ മിന്നും നേരത്ത് പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം പൂവേപൊലി നിറപൊലി പാടി പോരൂ നീ (മാംഗല്യ) തീരങ്ങള്ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍ നീരാടിപ്പോരും നേരത്ത് മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി പാടും കിളിയിണകളെ നോക്കി പോരൂ നീ (മാംഗല്യ) |