വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ആലപ്പി ഉസ്മാന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ടി ആർ ഓമന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:02.
അമ്മാ.. അമ്മാ.. ഉറ്റവളോ നീ പെറ്റവളോ നീ ഉറ്റവരെ കൈവിട്ടവളോ നീ ദുഖമിതെന്തമ്മേ മക്കളുമേതമ്മേ (ഉറ്റവളോ) ചൊരിയും നിന്‍ ചുടുകണ്ണീരാലേ തഴുകിയ മണ്ണില്‍ നീ കൈയ്യാലേ തഴുകിയ മണ്ണില്‍ നീ കൈയ്യാലേ തേടുവതാരേ തേടുവതാരേ (ഉറ്റവളോ) പിഞ്ചാകുമ്പോള്‍ നെഞ്ചിലുറക്കം കണ്ണടയുമ്പോള്‍ മണ്ണിലുറക്കം പോയവനാരോ പ്രായവുമേതോ കൂടെ നടന്നൊരു യാത്രക്കാരേ.. മാടിവിളിക്കും വിധി പലവഴിയായ് മാടിവിളിക്കും വിധി പലവഴിയായ് തേടുവതാരേ തേടുവതാരേ (ഉറ്റവളോ) |