വയനാടൻ കുളിരിന്റെ (കാവൽ മാടം )
This page was generated on April 20, 2024, 12:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍എസ് ജാനകി ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:35.
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ
വള്ളുവനാടിന്റെ കൂട്ടുകാരീ നിന്റെ
കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ

പുന്നെല്ലിൻ മണമോലും നിൻ മെയ്യിൽ പുതുമാരൻ
പുളകച്ചാർത്തണിയിക്കും നേരം വന്നു
കിന്നാരം ചൊല്ലുമ്പോൾ പെണ്ണേ നിൻ പൂങ്കുടിലിൽ
തോഴനവന്‍ പുതുപൂക്കൾ ചൊരിയാറുണ്ടോ
(പുന്നെല്ലിൻ മണമോലും......)
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ
വള്ളുവനാടിന്റെ കൂട്ടുകാരീ നിന്റെ
കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ

കൈനോക്കി ചൊല്ലാം ഞാൻ തന്നെ നിൻ ചേവനവൻ
താലിപ്പൂവണിയിക്കാൻ പോവുന്നുണ്ടേ
കളിയല്ല പെണ്ണേ നിൻ കാലൊച്ച കേൾക്കാനായ്‌
കൈതപ്പൂങ്കാട്ടിലൊരാൾ കാക്കുന്നുണ്ടേ
(കൈനോക്കി ചൊല്ലാം......)
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ
വള്ളുവനാടിന്റെ കൂട്ടുകാരീ നിന്റെ
കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts