വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ശാരദ ,ഷീല ,എം ജി സോമന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:35.
തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ എന്നെയും എൻ ദുഃഖത്തെയും നിന്നിലർപ്പിക്കുന്നു (തിരുവൈക്കത്തപ്പാ.....) തിരുവൈക്കത്തപ്പാ.... നിന്റെ പഞ്ചാക്ഷരം ഉരുക്കഴിച്ചെന്നുമെൻ സ്വർണ്ണപ്രഭാതം ഉണരും (നിന്റെ പഞ്ചാക്ഷരം.....) നിന്റെ പുഷ്പാഞ്ജലി കണ്ടുകൊണ്ടെന്നുടെ വർണ്ണപ്രദോഷം വിടരും ശംഭോ.... കരുണാസിന്ധോ.... ഈ ശരണാഗതയിൽ കനിയൂ.... തിരുവൈക്കത്തപ്പാ.... എന്നിലെ മോഹം വ്രതമെടുത്തെത്രയോ സോമവാരങ്ങൾ പുലർന്നു (എന്നിലെ മോഹം....) അഭിശപ്തജീവിത സങ്കരഭൂമിയിൽ അങ്കംവെട്ടി ഞാൻ തളർന്നു ശംഭോ.... കാവൽബന്ധോ.... ഈ ശരണാഗതയിൽ കനിയൂ തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ എന്നെയും എൻ ദുഃഖത്തെയും നിന്നിലർപ്പിക്കുന്നു തിരുവൈക്കത്തപ്പാ.... |