അമ്മേ മഹാമായേ (ഇടിമുഴക്കം )
This page was generated on April 28, 2024, 4:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വാണി ജയറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന (റോജ രമണി) ,ജയന്‍ ,ശുഭ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:36.
അമ്മേ മഹാമായേ ഞങ്ങടെ കണ്ണീർ കണ്ടില്ലേ
എന്നും കോരൻ കൈകളിലേന്തും കുമ്പിളു കണ്ടില്ലേ
അമ്മേ മഹാമായേ തൃക്കണ്ണൊന്നു തുറക്കില്ലേ
സ്വപ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഉത്തരം നീയല്ലേ
(അമ്മേ മഹാമായേ.......)
തെറ്റിമൂട്ടിൽ കുടികൊള്ളും കാളീ
തെക്കുംകാവിലെ ശ്രീ ഭദ്രകാളീ
(തെറ്റിമൂട്ടിൽ.......)
താളപ്പൂക്കൾ മേളപ്പൂക്കൾ താലപ്പൊലികളും
ഉണരുണരൂ ഉണരുണരൂ ഉടയവളേ നീ
(അമ്മേ മഹാമായേ.....)

ഓഹോ...ഓ ഓ ഓ...ഓഹോ...ഓ ഓ ഓ...
മുടിതൊട്ടടിവരെയാടി അഭിഷേകതീർത്ഥം
ആഹാ....ഓഹോ...ആ....
അതിലലിയും കുങ്കുമമലരടിയന്റെ രക്തം
ആഹാ....ഓഹോ...ആ....
പനിനീരുമാടി പട്ടാട ചുറ്റി - 2
പല പൂക്കൾ ചേരുന്നൊരു നിറമാല ചാർത്തി
വിളങ്ങുന്ന നിൻ രൂപം അടിയങ്ങൾക്കഭയം
വിളങ്ങുന്ന നിൻ രൂപം അടിയങ്ങൾക്കഭയം
(അമ്മേ മഹാമായേ.....)

ദേവിക്കു കർപ്പൂര നീരാഞ്ജനം
ദേവിക്കു ചാർത്തുവാൻ ഗോമേദകം
നിത്യേ നിരാമയേ നീയേ തുണ
നിർമ്മലേ നിസ്തുലേ നീയേ തുണ

ഗതികെട്ടലയുന്നവരിൽ കനിയുന്നതെന്നോ
ആഹാ....ഓഹോ...ആ....
അടിയങ്ങൾ നിൻ പൊന്നൊളി കാണുന്നതെന്നോ
ആഹാ....ഓഹോ...ആ....
സത്യം നീയല്ലേ ധർമ്മം നീയല്ലേ - 2
ഇരുകണ്ണും പൂട്ടിക്കൊണ്ടുറങ്ങുന്നുവോ നീ
ഉണരാതെയുണരാതെ ഉറങ്ങുന്നുവോ നീ
ഉണരാതെയുണരാതെ ഉറങ്ങുന്നുവോ നീ
(അമ്മേ മഹാമായേ......)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts