കുടുംബം ഒരു ദേവാലയം (സ്വര്‍ഗ്ഗദേവത )
This page was generated on May 1, 2024, 7:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2020 13:42:35.
കുടുംബം.... ഒരു ദേവാലയം...

കുടുംബം ഒരു ദേവാലയം അതിൽ
കുടുംബിനി ആരാധ്യതിരുവിഗ്രഹം
ദീപാഞ്ജലി നിത്യപുഷ്പാഞ്ജലി അതിൽ
നിരവദ്യസ്നേഹത്തിൻ താലപ്പൊലി
(കുടുംബം...)
ആശംസകൾ മംഗളാശംസകൾ ഈ
ആഘോഷത്തിരുനാളിൽ ആശിസ്സുകൾ...
ആശംസകൾ... മംഗളാശംസകൾ...

വിശ്വാസമാണതിലെ നിറമാല
സ്വർഗ്ഗവിശുദ്ധിയാണതിലെ നൈവേദ്യം
ആത്മസമർപ്പണത്തിൻ തൃപ്രസാദം
അതിൽ അനുരഞ്ജനം കൊണ്ടഭിഷേകം
അനുരഞ്ജനം കൊണ്ടഭിഷേകം...
ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ടീ
ആഘോഷത്തിരുനാളിലാശംസകൾ
ആശംസകൾ... മംഗളാശംസകൾ...
കുടുംബം ഒരു ദേവാലയം...

കരളിലെ ക്ഷേത്രത്തിൽ സ്ത്രീസമൃദ്ധി
കരകവിഞ്ഞൊഴുകുന്നൊരൈശ്വര്യം
ആരുകണ്ടാലുമസൂയാവഹം
അഭികാമ്യമാനന്ദപുളകോത്സവം
അഭികാമ്യമാനന്ദപുളകോത്സവം
ഹാരങ്ങളാൽ ഹൃദയഹാരങ്ങളാൽ ഈ
ആരാധ്യദമ്പതികൾക്കാശംസകൾ
ആശംസകൾ... മംഗളാശംസകൾ...

കുടുംബം ഒരു ദേവാലയം അതിൽ
കുടുംബിനി ആരാധ്യതിരുവിഗ്രഹം
ദീപാഞ്ജലി നിത്യപുഷ്പാഞ്ജലി അതിൽ
നിരവദ്യസ്നേഹത്തിൻ താലപ്പൊലി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts