ഇതാണു സത്യം (മലങ്കാറ്റു് )
This page was generated on April 30, 2024, 11:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകെ രാഘവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:47.

ഇതാണ് സത്യം... ഇതാണ് കൈലാസം...

ചുവന്ന പ്രകൃതി.. തുടുത്ത പ്രകൃതി
പടവുകളേറും പുലരി.. പുലരി..
മലയുടെ പിന്നില്‍ വിരിമാറ്റുന്നു
വസന്തം തിരയും സൂര്യന്‍

പാറയുടച്ചും കാടുതെളിച്ചും
തഴമ്പു വീണ കൈകള്‍ ഓ...
പണിയായുധവും ഉയര്‍ത്തിയെത്തി
അരുവികളലറും കുന്നില്‍
ഇതാണ് സത്യം... ഇതാണ് കൈലാസം
ചുവന്ന പ്രകൃതി... തുടുത്ത പ്രകൃതി

ആയിരം കടലിന്‍ ആരവമോടെ
ആഞ്ഞുയരും മലങ്കാറ്റില്‍
ഗിരിശിഖരങ്ങള്‍ ഉടഞ്ഞുവീഴും
സമതകള്‍ പുലരും നാളെ
സമതകള്‍ പുലരും നാളെ
ഇതാണ് സത്യം... ഇതാണ് കൈലാസം
ചുവന്ന പ്രകൃതി... തുടുത്ത പ്രകൃതി...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts