വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുതിരവട്ടം പപ്പു ,മിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 07 2017 07:58:06.
റംസാൻ ചന്ദ്രിക മെയ്യിൽ മേയുന്ന രജപുത്രകന്യയോ ഏഴാം ബഹറിലെ ഏഴഴകും പൂക്കും ഏതോ മൊഞ്ചത്തിയോ (റംസാൻ ചന്ദ്രിക..) പാദുഷ പോലും കണ്ടു മയങ്ങും പനിനീർപ്പൂവല്ലേ നീ സുൽത്താന്റെ റാണിയായ് സ്വന്തമാക്കും നിന്നെ എന്നും സലിംകുമാരൻ കല്ലേപ്പിളർക്കുന്ന കല്പനക്കാവില്ല നമ്മളെ വേർപിരിക്കാൻ ഖൽബേ നമ്മളെ വേർപിരിക്കാൻ അനാർക്കലീ... സലിം.. ആ..ആ..ആ സ്വപ്നം കണ്ടു ഞാൻ ചിത്രം വരപ്പിച്ചൊരനിരുദ്ധനല്ലേ നീ മനസ്സിൽ കണ്ടതു ശയ്യയിൽ വീഴ്ത്തും മായാശൃംഗാരമേ ബാണന്റെ ക്രൂരമാം ബാണങ്ങൾക്കാവില്ല നമ്മളേ വേർപിരിക്കാൻ ബാലികേ.. നമ്മളെ വേർപിരിക്കാൻ അനിരുദ്ധാ... ഉഷേ... |