മിഴിയോരം നിലാവലയോ (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ )
This page was generated on March 28, 2024, 1:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി
രാഗംദേശ്‌
അഭിനേതാക്കള്‍ശങ്കര്‍ ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:03.
�മിഴിയോരം നിലാവലയോ
പനിനീരലയോ കുളിരോ
മഞ്ഞില്‍ വിരിഞ്ഞപൂവേ
പറയൂനീ ഇളം പൂവേ

ശിശിരങ്ങള്‍ കടം വാങ്ങും
ഓരോ രജനീയാമം
എങ്ങോ പൊഴിയും നേരം
എന്തേ ഹൃദയം തേങ്ങീ
മഞ്ഞില്‍ വിരിഞ്ഞപൂവേ
പറയൂനീ ഇളം പൂവേ

ശലഭങ്ങള്‍ സ്വരം മൂളും
എതോ മുരളീഗാനം
നിറയും സുരഭീമാസം
ഇനിയും വരുമോ വീണ്ടും
മഞ്ഞില്‍ വിരിഞ്ഞപൂവേ
പറയൂനീ ഇളം പൂവേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts