വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,പി സുശീല |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 17 2012 14:24:11.
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായകെട്ടിയ പൊന്നും തോണീ മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ... പാല്‍ക്കടലാകേ പൊന്‍ വലവീശണ പഞ്ചമിത്തോണീ (മാന്‍പേട...)(ആകാശ...) കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ നീ എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (കനക...) കന്നിനിലാവിനുകളഞ്ഞുകിട്ടിയ കറുത്തപെണ്ണേ നീ അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരുപറഞ്ഞൂ? (കന്നിനിലാവിനു...) ഓ..... (ആകാശ...) മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ... അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ... (മാലാഖകള്‍ ...) (ആകാശ...) |