വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരന്‍ ,സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:24.
നിലാവിന്റെ ചുംബനമേറ്റു തുഷാര മണികളുറങ്ങി നിശീഥ പുഷ്പ ദലം വിടര്‍ന്നു സ്വപ്ന ശലഭമുണർന്നു - എന്റെ സ്വപ്ന ശലഭമുണർന്നു (നിലാവിന്റെ) നിദ്രതൻ മുഖപടം അഴിഞ്ഞു വീഴും എത്ര ഏകാന്ത രാവുകളിൽ (2) നിത്യ ഹരിത കിനാവുകൾ പോലെ നിരുപമേ...നിരുപമേ നീ വന്നു എന്നിൽ നിർവൃതികൾ പകർന്നു (നിലാവിന്റെ) നിൻ മലർമിഴികളിൽ അലിഞ്ഞു ചേരും എന്റെ അജ്ഞാത ഭാവനകൾ (2) നിന്റെ സ്മൃതികളെ പൂവണിയിക്കും ഓമലേ..ഓമലേ..എൻ രാഗം എന്റെ ഹൃദയ സംഗീതം... |