നടന്നും നടന്നേറെ [മന്ത്രം പോലെ ] (മനസ്സിന്റെ തീർത്ഥയാത്ര )
This page was generated on May 2, 2024, 4:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 10 2014 02:24:50.
വിരുത്തം:
നടന്നും നടന്നേറെ തളര്‍ന്നും
തളര്‍ന്നു തെല്ലിരുന്നും
ഇരുന്നിളവേല്‍ക്കവെ
ഒരു സ്വപ്നം നുണഞ്ഞും
ഒരു കിളിയൊച്ച കേട്ടുണര്‍ന്നും
വീണുടഞ്ഞ മയക്കത്തിന്‍ വര്‍ണ്ണപ്പൊട്ടുകള്‍
വാരിയെറിഞ്ഞും
സുഖ ദുഃഖ പുണ്യ പാപങ്ങള്‍
നീളേ വിരിഞ്ഞു നില്‍ക്കും
നീണ്ട വഴികള്‍ പദങ്ങളാല്‍ അളന്നും
നിശ്വാസാര്‍ദ്ര ദലങ്ങള്‍
വിടര്‍ന്നു ഞെട്ടടര്‍ന്നും
എന്തോ തേടി തേടാതെ
എന്തോ നേടി നേടാതെ
എന്തോ കണ്ടു കാണാതെ
എന്തോ പാടി പാടാതെ
നടന്നു പോം ഈ യാത്ര അനന്തമോ?
നടന്നു പോം ഈ യാത്ര അനന്തമോ?

പല്ലവി:
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ (മന്ത്രം പോലെ...)
ശാന്തസുന്ദരമൊഴുകും പുഴയൊരു
സാന്ത്വനഗീതം പോലെ? (മന്ത്രം പോലെ...)

അനുപല്ലവി:
എന്റെ വിഷാദ വിഭാതങ്ങളെ നീ
എന്തിനു പാടിയുണര്‍ത്തീ?
എന്റെ അനാഥ ദിനാന്തങ്ങളെ നീ
എന്തിനു പാടിയുറക്കീ? (2) (മന്ത്രം പോലെ...)

ചരണം:
നൊന്തു പിടഞ്ഞൊരു കിളിയുടെയോമല്‍
പൊന്‍തൂവലുകള്‍ പോലെ
നിന്‍ കുഞ്ഞലകളില്‍ എന്‍ പകല്‍വെട്ടം
ആ..ആാ....
നിന്‍ കുഞ്ഞലകളില്‍ എന്‍ പകല്‍വെട്ടം
വര്‍ണ്ണനുറുങ്ങുകളായീ (മന്ത്രം പോലെ...)

തുണ്ടുപല്ലവി:
മന്ത്രം പോലെ മൗനമുടഞ്ഞൊരു
മന്ത്രമുണര്‍ന്നതു പോലെ
ശാന്തസുന്ദരമൊഴുകും പുഴയൊരു
സാന്ത്വനഗീതം പോലെ? (മന്ത്രം പോലെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts