നാരികൾ (പൂച്ച സന്യാസി )
This page was generated on April 16, 2024, 8:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,പ്രിയ (കർപ്പഗവല്ലി) ,ജയമാലിനി ,കുതിരവട്ടം പപ്പു ,സുകുമാരി ,റീന എം ജോൺ ,രാഗിണി ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:36.
നാരികൾ കലിയുഗ നാരികൾ
ഭൂവിലെ വിപത്തിൻ വേരുകൾ
അടുത്താൽ നൂലാമാലകൾ
അകന്നാൽ വയ്യാവേലികൾ
(നാരികൾ..)

ആ...ആ..ആ..
തുടി കൊട്ടും പ്രായത്തിൽ ഒരു പാവം
അവരുടെ മദനപ്പൂവമ്പേറ്റു വലഞ്ഞു പോയി
ആകാശ ഗോപുരം തീർക്കുമ്പോൾ ദുർവിധി
ആ പ്രേമഗായകരെ പിടിച്ചകറ്റി
അവൻ അറിയാതെ വേളിക്കു തലതാഴ്ത്തി
(നാരികൾ..)

ഇതാണു വിധിയുടെ വിളയാട്ടം
അറിവുള്ളോർ അറിയുന്നു
സ്വർഗ്ഗത്തെ കട്ടുറുമ്പുകൾ കാമുകിമാർ
രാപ്പകൽ ചിത്രവധം തുടരുന്നു
ആ പാവത്തിൻ പരിതാപം ആരറിയുന്നു
മാ മാ മാ മാലിനി ഇതു ധർമ്മമാണോ
സാ സ സ സൗമിനി ന്യായമാണോ
നീ നീ നീ നീനാ ഇതു നീതിയാണോ
പാ പ പ പ പത്മിനി ഇത് നീതിയോണോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts