എങ്ങിനെ എങ്ങിനെ ഞാൻ (പൂച്ച സന്യാസി )
This page was generated on April 18, 2024, 10:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ്‌ പി ഷൈലജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,പ്രിയ (കർപ്പഗവല്ലി) ,ജയമാലിനി ,കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:36.

എങ്ങിനെ എങ്ങിനെ ഞാൻ തുടങ്ങും
എന്റെ പ്രിയനുള്ള പ്രേമകഥ
എങ്ങിനെ എങ്ങിനെ ഞാൻ ഒതുക്കും
എന്നിൽ തുളുമ്പുന്നൊരീ രഹസ്യം
പാടുന്നു പാടുന്നു നിൻ മുന്നിൽ നിന്നു ഞാൻ
ആത്മാവിൽ ആഴങ്ങൾ സൂക്ഷിച്ച ഗാനം
മോഹങ്ങൾ വാചാലമാക്കുകയായീ
അനുരാഗസായൂജ്യം നീയിന്നു തവം നേരം നേരം

എൻ മനസ്സിൽ ആയിരം ഗിത്താറിൻ
കമ്പികളൊന്നായ് തുടിച്ചു നില്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം

ഒന്നല്ല നൂറല്ല നാളുകൾ കാത്തു ഞാൻ
നിൻ പാദ നിസ്വനം ചാരത്തു കേൾക്കാൻ
മോഹങ്ങൾ സ്വരമാല ചാർത്തുകയായീ
എൻ രാഗതന്തുവിൽ നിൻ മിഴി തൊടും നേരം നേരം

എൻ താരുണ്യവും എൻ ലാവണ്യവും
എല്ലാം നിനക്കായ് ഞാൻ കാത്തു നില്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts