ലാസ്യം സ്വപ്നലാസ്യം (നിഴൽ യുദ്ധം )
This page was generated on March 29, 2024, 12:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ ജോയ്‌
ഗാനരചനദേവദാസ്
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:42.

ലാസ്യം സ്വപ്നലാസ്യം ഹാ...
ലാസ്യം സ്വപ്നലാസ്യം..
എന്നിലാലസ്യം മധുരാലസ്യം
നുരഞ്ഞുപതഞ്ഞു സിരകള്‍
വലിഞ്ഞു മുറുകിയെന്നെ
പുണരുന്നൂ ആവേശം....
ഹോ....ഹോ....

നില്‍ക്കാന്‍ ഒതുക്കാന്‍ നീളുന്ന കൈകള്‍
മദിക്കാന്‍ മറക്കാന്‍ ക്ഷണിക്കുന്ന കണ്‍കള്‍
കളിചിരി ചുണ്ടത്ത് പൂത്തിരി ജാലം
കണ്ണാടിക്കവിളത്ത് വര്‍ണ്ണത്തേരോട്ടം

മനസ്സില്‍ തുടിക്കും രതിലയഭാവം
മൊഴിയില്‍ ചിരിയില്‍ മധുരിത ദാഹം
തളിരിന്‍ മേനിയില്‍ കൌതുകപ്പൂക്കള്‍
ഉള്ളില്‍ കിനാവിന്റെ കന്മദപ്പൂക്കള്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts