വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് ,ശോഭ മോഹന്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:46.
പൂമെത്തപ്പുറത്തു ഞാൻ നിന്നെ കിടത്തും പൊന്നാഭരണമെല്ലാം അഴിച്ചു വയ്ക്കും(പൂമെത്ത) ഓമല്ത്തളിരുടലിൽ കസ്തൂരിച്ചാറു പൂശും രാമച്ച വിശറിയാൽ വീശും നിന്നെ രാമച്ച വിശറിയാൽ വീശും (പൂമെത്ത..) ചെഞ്ചോരി വായ്മലരിൽ ചെന്തൊണ്ടിച്ചുണ്ടുകളിൽ പുഞ്ചിരിപ്പാലമൃതം ഒഴുകുമ്പോൾ (ചെഞ്ചോരി) ശൃംഗാരപ്പദം പാടി മെയ്യാകെ കൈ തലോടി തങ്കമേ നിന്നെ.. തങ്കമേ നിന്നെ തങ്കക്കുടമേ നിന്നെ...പറയൂല്ല..ബാക്കി പറയൂല്ല.. ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം...(പൂമെത്ത..) കുന്തളക്കെട്ടഴിയും തൂമുല്ലപ്പൂ പൊഴിയും കുങ്കുമക്കുറി എന്നിൽ പതിയും(കുന്തള) ശ്വേതകണങ്ങളൂറും നാണം നിൻ കണ്ണു മൂടും തങ്കമേ നിന്നെ ..തങ്കമേ നിന്നെ.. തങ്കക്കുടമേ നിന്നെ..പറയൂല്ല..ബാക്കി പറയൂല്ല.. ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം... (പൂമെത്ത..) (പൂമെത്ത..) |