വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | രഘുകുമാർ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരന്‍ ,സുമലത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 06 2012 04:57:35.
മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..... നിന്റെ മിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി മൃദുലേ ഇതാ ഒരു ഭാവഗീതമിതാ നൂറു പൂക്കള്‍ താലമേന്തും രാഗമേഖലയില്‍ നൂപുരങ്ങള്‍ നീയണിഞ്ഞു....... നൂറു പൂക്കള്‍ താലമേന്തും രാഗമേഖലയില്‍ രാഗിണീ നീ വന്നു നിന്നു പണ്ടുമെന്നരികില്‍..... (മൃദുലേ.......) മണ്ണിന് നാണം മാറ്റിനില്‍ക്കും മാഘപൗര്‍ണമിയില്‍ എന്റെ ദാഹം നീ അറിഞ്ഞൂ........ മണ്ണിന് നാണം മാറ്റിനില്‍ക്കും മാഘപൗര്‍ണമിയില്‍ രാധികേ നീ വന്നു നില്പ്പൂ ഇന്നുമെന്നരികില്‍........ (മൃദുലേ......) |