ഒമർ ഖയ്യാം വരു (അങ്കുരം )
This page was generated on March 28, 2024, 10:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സുകുമാരന്‍ ,ജയമാലിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:55.


ഒമര്‍ഖയ്യാം വരൂ വരൂ
ഓമല്‍ കാവ്യ ചഷകവുമായ്
അതില്‍ നിറയും സുരഭിലമാം
മദിരനുകരുമ്പോള്‍ ഹോ
തിരകള്‍ മുന്തിരിലതകള്‍ പോലെ
തളിര്‍ത്തു പൂക്കുന്നു
ഓമര്‍ഖയ്യാം വരൂ വരൂ
ഓമല്‍ കാവ്യ ചഷകവുമായ്

ഒരുഗാനത്തിന്‍ ചിറകിലുയര്‍ന്നീ
ഹരിതവനങ്ങള്‍ നീളേ
പറന്നു പറന്നു പാടും വെള്ളില്‍-
പറവകളല്ലോ നാം
ശരം തൊടുക്കും നിഷാദനൊരു തേന്‍
വിരുന്നു നല്‍കും ഗാനം
നമ്മെ മറന്നു പാടുക നാം
ലാലല്ലാലലലാ...........


അരികില്‍ ജീവിത നവവധു
ചേതോഹരിയായ് നിന്നു ചിരിക്കെ
പതഞ്ഞു പവിഴ പൊന്‍‌നുരയുതിരും
പളുങ്കുപാത്രങ്ങള്‍
നമ്മള്‍ പളുങ്കു പാത്രങ്ങള്‍
പറന്നകന്നൊരു പഴയദിനങ്ങളെ
മറവിയില്‍ മൂടും ഗാനം
നമ്മെ മറന്നു പാടുക നാം
ലാലല്ലാലലലാ...........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts